നാലാം തവണയും ആക്ട്സിന് ധനസഹായം നൽകി.


എരുമപ്പെട്ടി: അപകടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനം നടത്തുന്ന ആക്ട്സിന് നാലാം തവണയും മണ്ടൻപറമ്പ് യുവദർശി ജീവകാരുണ്യ സംഘടന ധനസഹായം നൽകി. പ്രസിഡണ്ട് എം കെ വിജീഷിൽ നിന്ന്  ആക്ട്സ്പ്രസിഡണ്ട് കെ. നാരായണൻ, സെക്രട്ടറി പി.പി പത്മദാസ്,ട്രഷറർ കെ. എ ഫരീദലി എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. 

ആക്ട്സ് ബ്രാഞ്ചിന്റെ 12 വർഷത്തോളം പ്രസിഡണ്ടായി സേവനം ചെയ്ത ശങ്കരൻകുട്ടിയെ ഭാരവാഹികൾ അദ്ദേഹത്തിൻറെ വസതിയിൽ എത്തി ആദരിച്ചു.യുവദർശി ഭാരവാഹികളായ എം. കെ ഫ്രാൻസിസ്, ടി.സി ഔസേപ്പ്, എം.വി ജാക്സൺ, ടി കെ മണികണ്ഠൻ, എം കെ ജോഷി, ആക്ട്സ് ശങ്കരൻകാവ്  യൂണിറ്റ് പ്രസിഡൻറ് ജോൺ ലൂയിസ് എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.