CPI(M) അകമലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വടക്കാഞ്ചേരി: സീഡ് തട്ടിപ്പു കേസിലെ പ്രതി അനന്തുകൃഷ്ണനുമായി ചേർന്ന് പാതിവില സ്കൂട്ടർ തട്ടിപ്പുനടത്തിയ പതിനാറാം നഗരസഭ ഡിവിഷൻ കൗൺസിലർ ബുഷറ റഷീദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് CPI(M) അകമലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
ഓട്ടുപാറയിൽ സീഡ് സൊസൈറ്റി രൂപീകരിച്ചാണ് ബുഷറ റഷീദും മറ്റുചില കോൺഗ്രസ് കൗൺസിലർമാരും ചേർന്ന് തട്ടിപ്പ് നടത്തിയെതെന്നാണ് CPI(M)ന്റെ ആരോപണം. ബുഷറ റഷീദ് രാജി വെക്കുക, സീഡ് സൊസൈറ്റി തട്ടിപ്പിൽ കോൺഗ്രസ് നേതാക്കളെ കൂട്ടുപ്രതികളാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് CPI(M) അകമലയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
CPI(M) ജില്ലാ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ചെയർമാനുമായ പി എൻ സുരേന്ദ്രൻ പ്രതിഷേധ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം കെ പി മദനൻ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ കെ. പ്രമോദ് കുമാർ, എം.ജെ ബിനോയ്, മിനി അരവിന്ദൻ തുടങ്ങിയവർ അഭിവാദ്യം ചെയ്‌ത് സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി എ സുരേഷ്, എ ഡി അജി, മിഥുൻ സജീവ്, കെ എം മുഹമ്മദാലി, കെ വി സക്കറിയ എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ