സാഹിത്യ ശില്പശാലയ്ക്ക് കിലയിൽ തുടക്കമായി.


മുളങ്കുന്നത്തുകാവ് :  കേരള സാഹിത്യ അക്കാദമിയും കിലയും  ചേർന്ന്  കുടുംബശ്രീ വനിതകൾക്കായി  സംഘടിപ്പിക്കുന്ന "സർഗം"  സാഹിത്യ ശില്പശാലയ്ക്കാണ് കിലയിൽ തുടക്കമായത്. സാഹിത്യ അക്കാദമി പ്രസിഡൻറ് കെ.സച്ചിദാനന്ദൻ ഇന്ന് രാവിലെ ശില്പശാല ഉദ്ഘാടനം ചെയ്തു.കില അസിസ്റ്റൻറ് ഡയറക്ടർ കെ.പി.എൻ അമൃത അധ്യക്ഷത വഹിച്ചു. മാർച്ച് 1 വരെയാണ് ശില്പശാല. കുടുംബശ്രീ വനിതകൾക്ക് സാഹിത്യ മേഖലയിലേക്ക് കടന്നു വരുന്നതിനും പ്രസിദ്ധരായ എഴുത്തുകാരുമായി സംവദിക്കുന്നതിനും അവരുടെ സർഗ്ഗാത്മക  ശേഷി വളർത്തുന്നതിനുമായാണ് സർഗ്ഗം ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. ശിൽപ്പശാലയിൽ തിരഞ്ഞെടുക്കപ്പെട്ട 40ത് വനിതകളാണ് പങ്കെടുക്കുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.