കരുമത്ര : സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 61-ാം ചരമവാർഷിക ദിനത്തിനത്തോടനുബന്ധിച്ച് കരുമത്ര രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ സംഘം ഓഫീസിൽ നെഹ്റുവിന്റെ ഛായ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചനയും തുടർന്ന് നെഹ്റു അനുസ്മരണവും നടത്തി. വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വിനോദ് മാടവനയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി കുട്ടൻ മച്ചാട് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ സന്തോഷ് എറക്കാട്ട്, ജെയിംസ് കുണ്ടുകുളം,എ എ ബഷീർ,കെ സി സെബാസറ്റിൻ എന്നിവർ സംസാരിച്ചു ഏ ബി ആഷിക്ക്, പി ജെ റിഞ്ചു, ഏ ബി സഞ്ചയ്, ടി ഡി ചാക്കോ, പി ജെ ജോൺസൺ, സി പി ഔസേഫ്, പി ജെ ഷാരോൺ, പി ടി വർഗീസ്,കെ കെ ലക്ഷ്മണൻ,പി ടി ബിജു, പി പി തോമസ്,എ പി ജോസ് തുടങ്ങിയവർ പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍