ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം പ്രഖ്യാപിച്ചു.
തിരുവനന്തപുരം : ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ ഫലം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 2,88,394 വിദ്യാർത്ഥികളാണ് വിജയിച്ചത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത്തവണ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ട്. 30,145 പേർക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഉണ്ട്. വി.എച്ച്.എസ്.ഇ യിലെ വിജയ ശതമാനം 70.06% ആണ്. എച്ച്.എസ്.ഇ യിലേത് 77.81% ശതമാനവും.
57 സ്കൂളുകൾ 100% വിജയം നേടി. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ജയിച്ചത് എറണാകുളം ജില്ലയിലാണ്. കുറവ് കാസർകോട് ജില്ലയിലും. ജൂൺ 23 മുതൽ സേ പരീക്ഷ തുടങ്ങും.
താഴെപ്പറയുന്ന സൈറ്റുകളിൽ പരീക്ഷാഫലം ലഭ്യമാണ്.
www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, examresults.kerala.gov.in, result.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ