പൂട്ടി കിടക്കുന്ന പ്രസ്സിൽ നിന്നും വാഷ് കണ്ടെത്തി നശിപ്പിച്ചു.

മുള്ളൂർക്കര: മുള്ളൂർക്കര - ചെമ്പൻപടിയിൽ  പൂട്ടി കിടക്കുന്ന പ്രസ്സിൽ നിന്നും വാഷ് കണ്ടെത്തി നശിപ്പിച്ചു.  പൂട്ടികിടക്കുന്ന പ്രസ്ഥാൻ പ്രസ്സിൽ നിന്നുമാണ് ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 200 ലിറ്റർ വാഷ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ  ജീൻ സൈമൺ ൻ്റെ നേതൃത്വത്തിൽ കണ്ടെത്തി നശിപ്പിച്ചത്. പ്രസ്സ് ജപ്തി നടപടികളുടെ ഭാഗമായി ഒരു വർഷത്തിലധികമായി പൂട്ടി കിടക്കുകയായിരുന്നു. സാമൂഹ്യ വിരുദ്ധർ അതിക്രമിച്ചു കയറി ഇവിടെ വാഷ് സൂക്ഷിച്ചിരുന്നതാകാം എന്നാണ് എക്‌സൈസ് നിഗമനം. രാത്രി കാലങ്ങളിൽ പ്രസ്സിൽ നിന്നും ആൾപെരുമാറ്റം കേൾക്കാറുണ്ടെന്ന് പരിസര വാസികൾ പറയുന്നു. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി എക്സൈന് റെയ്ഞ്ച് ഇൻസ്പക്ടർ ജീൻ സൈമൺ പറഞ്ഞു. വരും ദിവസങ്ങളിലും ഈ മേഖലയിൽ പെട്രോളിംഗും , ശക്തമായ നിരീക്ഷണവും ഉറപ്പാക്കുമെന്നും റെയ്ഞ്ച് ഇൻസ്പെക്ടർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ എം.എസ് സജി,  പി.പി കൃഷ്ണകുമാർ, സി.ഇ.ഒ മാരായ മാർട്ടിൻ റാഫേൽ , യദുൽ കൃഷ്ണ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇


അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.