ഇന്ത്യൻ നാഷ്ണൻ തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴാനിയിൽ പ്രതിക്ഷേധപ്രകടനവും ധർണ്ണയും നടത്തി.
തെക്കുംകര: ഇന്ത്യൻ നാഷ്ണൻ തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴാനി ട്രൈബൽ കോളനി, ട്രൈബൽ സ്കൂൾ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിക്ഷേധപ്രകടനവും ധർണ്ണയും വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് P G ജയദീപ് ഉൽഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ജെയ്സൻ മാത്യു അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് വടക്കാഞ്ചേരി നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.ശീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ബൈജു ഐനിക്കൽ, ജനറൽ സെക്രട്ടറി അനിൽ കുമാർ പാറക്കൽ, ദള്ളിത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് ആനന്ദൻ യൂത്ത് കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡണ്ട് അശ്വൻ തമ്പി,വാർഡ് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ഷാജു എം ജെ, ബൂത്ത് പ്രസിഡണ്ട് വിജയൻ വാഴാനി, സമരസമിതി കൺവീനർ തോമസ്സ് എ ഡി , എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ