പാചക വാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.

പുതുക്കാട്:കണ്ണമ്പത്തൂരിലെ വീട്ടിൽ ഗ്യാസ് സിലിണ്ടറിന്റെ ചോർച്ച പരിശോധിക്കുന്നതിനിടെ പാചക വാതകം ചോർന്നുണ്ടായ സ്ഫോടനത്തിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. വീട്ടുടമയായ പൊന്നാമ്പിടി വിൽസൻ്റെ ഭാര്യ ബിന്ദു (52), ഗ്യാസ് ചോർച്ച പരിശോധിക്കാനെത്തിയ വട്ടണാത്ര സ്വദേശി കൈനാത്തുടൻ വീട്ടിൽ അശോകൻ (62) എന്നിവർക്കാണ് പൊള്ളലേറ്റത്. 


ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇവരെ പിന്നീട് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. വീടിന്റെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറി, കർട്ടനുകൾ കത്തി മൊബൈൽഫോണും കത്തിനശിച്ചു. ഫാനും ശുചിമുറിയുടെ വാതിലും തകർന്നുവീണു. അപകടത്തെത്തുടർന്ന് ബിന്ദു തെറിച്ചുവീണെന്നും പറയുന്നു. പുതുക്കാട് പൊലീസും അഗ്നിരക്ഷാസേനയും സ്‌ഥലത്തെത്തി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.