തലപ്പിള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി എൻ കെ പ്രമോദ് കുമാറിനെ തെരഞ്ഞടുത്തു. തലപ്പിള്ളി താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ വരണാധികാരിയുടെ മേൽനോട്ടത്തിൽ വടക്കാഞ്ചേരി സഹകരണ ഭവനിൽ (ഏ ആർ ഓഫീസ്) നടന്ന സർക്കിൾ യൂണിയന്റെ ആദ്യ ഭരണസമിതി യോഗത്തിലാണ് സഹകരണ സംരക്ഷണ മുന്നണിയുടെ സ്ഥാനാർത്ഥിയായ എൻ കെ പ്രമോദ് കുമാറിനെ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്തത്. എം കെ മോഹനനാണ് എൻ കെ പ്രമോദ് കുമാറിന്റെ പേര് നിർദ്ദേശിച്ചത്. സി വി സുനിൽ കുമാർ പിൻതാങ്ങി.
തെരഞ്ഞെടുക്കപ്പെട്ട ചെയർമാനെ ഹാരാർപ്പണം നടത്തി സ്വീകരിച്ച് എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എം ബാലാജി, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ആർ സോമനാരായണൻ, മണ്ഡലം സെക്രട്ടറി എം യു കബീർ, സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഡോ. കെ ഡി ബാഹുലേയൻ മാസ്റ്റർ, കെ കെ മുരളീധരൻ, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സി ഡി വാസുദേവൻ, എം എസ് സിദ്ധൻ, പി എസ് പ്രസാദ്, കെ എ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സാധാരണക്കാരായ ജനലക്ഷങ്ങളുടെ ആശ്രയ കേന്ദ്രമായ കേരളത്തിന്റെ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന ബിജെപി കേന്ദ്ര ഭരണകൂടത്തിനെതിരായും, അതിനെ സഹായിക്കുന്ന യുഡിഎഫിനെതിരായുള്ള വിധിയെഴുത്താണ് സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിൽ നടന്നത്. ചരിത്രത്തിലാദ്യമായാണ് തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയനിൽ എൽഡിഎഫ് വിജയിക്കുന്നത്. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എൻ കെ പ്രമോദ് കുമാർ വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും, സിപിഐ എം ഏരിയ കമ്മിറ്റി അംഗവും, പട്ടികജാതി ക്ഷേമ സമിതി ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ്.
മെയ് 20 വൈകീട്ട് 4 മണിക്ക് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും ആഹ്ലാദ പ്രകടനവും, തുടർന്ന് വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ വച്ച് തെരഞ്ഞെടുക്കപ്പെട്ട സഹകരണ സംരക്ഷണ മുന്നണി ഭരണ സമിതി അംഗങ്ങൾക്കും ചെയർമാനും സ്വീകരണ പരിപാടിയും സംഘടിപ്പിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍