സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ കെ പ്രമോദ് കുമാറിന് സ്വീകരണം നൽകി

 


തലപ്പിള്ളി സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ കെ പ്രമോദ് കുമാറിന് വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിൽ സ്വീകരണം നൽകി. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകാരികളും ജീവനക്കാരും ചേർന്ന് നൽകിയ സ്നേഹാദരം വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം എ വേലായുധൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി കെ പി മദനൻ, മുൻ പ്രസിഡണ്ടുമാരായ എൻ ടി ബേബി, എസ് രാമചന്ദ്രൻ (ഉണ്ണി), വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡന്റ് അജീഷ് കർക്കിടകത്ത് തുടങ്ങിയവർ അഭിനന്ദനങ്ങൾ അർപ്പിച്ച് സംസാരിച്ചു. എം ജെ ബിനോയ് സ്വാഗതവും ബാങ്ക് സെക്രട്ടറി രമ്യ ഓ ബി നന്ദിയും പറഞ്ഞു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍