വർഗ്ഗീയതയ്ക്കും സാമൂഹിക ജീർണ്ണതക്കുമെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റിയുടെ കാൽനട ജാഥക്ക് തുടക്കമായി.



പന്നിത്തടം: പന്നിത്തടം സെന്ററിൽ നടന്ന ഉദ്ഘാടന പൊതു യോഗത്തിൽ മഹിള അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ സെക്രട്ടറി മിനി അരവിന്ദൻ പതാക കൈമാറി. ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പന്നിത്തടം മേഖല പ്രസിഡന്റ് ഷീജ മണി

അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജാഥ വൈസ് ക്യാപ്റ്റൻ കർമ്മല ജോൺസൺ, ജാഥ മാനേജർ മീന സാജൻ, സി.പി.ഐ (എം) വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായാ പി.എസ്. പ്രസാദ്, അഡ്വ കെ.എം നൗഷാദ്, സി.പി.ഐ ( എം) പന്നിത്തടം ലോക്കൽ സെക്രട്ടറി ഫ്രാൻസിസ് കൊള്ളന്നൂർ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗങ്ങളായ സുമന സുഗതൻ , ദിവ്യ ഗിരീഷ്, ഷേർളി ദിലീപ്കുമാർ തുടങ്ങിയവർ സംസാരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പന്നിത്തടം മേഖല സെക്രട്ടറി സുഗിജ സുമേഷ് സ്വാഗതവും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം രമണി രാജൻ നന്ദിയുംപറഞ്ഞു. മെയ് 20 മുതൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മെയ് 22 ന് കുറാഞ്ചേരിയിൽ നടക്കുന്ന സമാപന സമ്മേളനം അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി മേരി തോമസ് ഉദ്ഘാടനം ചെയ്യും..



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍