പാവറട്ടി തീർത്ഥ കേന്ദ്രത്തിൽ എട്ടാം മിടം ആഘോഷിച്ചു.

പാവറട്ടി: വിശുദ്ധ യൗസേപ്പിതാവിന്റെ തീർത്ഥ കേന്ദ്രത്തിൽ എട്ടാം മിട തിരുനാൾ ആഘോഷിച്ചു. പാട്ടു കുർബാനയ്ക്ക് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഡയറക്ടർ ഫാദർ റെന്നി മുണ്ടൻ കുര്യൻ മുഖ്യ കാർമികനായി. ഫാദർ വിൽജോ നീലങ്കാവിൽ തിരുനാൾ സന്ദേശം നൽകി. ഫാദർ ലിവിൻ ചൂണ്ടൽ സഹകാർമികനായി. വൈകീട്ട് തെക്കുംഭാഗം കമ്മറ്റിയുടെ നേതൃത്വത്തിൽ വെടിക്കെട്ടും, തെക്ക് സൗഹൃദവേദിയുടെ ബാൻഡ് വാദ്യ മത്സരവും നടന്നു. രാത്രിയിൽ വള എഴുന്നുള്ളിപ്പുകൾ പള്ളിയിൽ എത്തി. വികാരി ഫാദർ ആന്റണി ചെമ്പകശ്ശേരി, സഹവികാരിമാരായ ഫാദർ ഗോഡ്‌വിൻ, ഫാദർ ലിവിൻ കുരുതുകുളങ്ങര, ട്രസ്റ്റി ഒ.ജെ ഷാജൻ, സേവ്യർ അറയ്ക്കൽ, പി.ആർ.ഒ റാഫി നീലങ്കാവിൽ  എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍