ചേലക്കര: പുതുപ്പാലത്തിനു സമീപം വയലിൽ മണ്ണു തള്ളി ഉണ്ടായ മല കടകൾക്കും പരിസരത്തെ വീടുകൾക്കും ഭീഷണിയായി തുടരുന്നു. മണ്ണുനീക്കൽ പ്രഹസനമായെന്നു നാട്ടുകാർ പറയുന്നു. വാഴക്കോട് - പ്ലാഴി റോഡ് പുനർ നിർമാണത്തിൻ്റെ ഭാഗമായാണു ടൗണിനു സമീപത്തെ പാടശേഖരത്തിൽ 2 വർഷം മുൻപു മണ്ണു കൂട്ടിഇട്ടത്. ഇതിൽ പാഴ്ച്ചെടികൾ വളർന്നതോടെ മല പോലെയായി.
മഴ ശക്തമായാൽ തെക്കൻ മലകളിൽ നിന്നു വരുന്ന വെള്ളം വയലിലേക്ക് എത്തി ഇതു വഴിയാണ് ഒഴുകി പോയിരുന്നത്. 3 മീറ്ററിലേറെ ഉയരത്തിൽ മണ്ണു കിടക്കുന്നതിനാൽ കഴിഞ്ഞ മഴക്കാലത്തു വെള്ളം ഒഴുകി പോകാതെ മേഖലയിൽ വെള്ളക്കെട്ട് ഉണ്ടാക്കുകയും സംസ്‌ഥാനപാതയിൽ തോന്നൂർക്കര ഭാഗത്തു ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു.
റോഡ് പണി സമയത്ത് ഇത്തരത്തിൽ കൂട്ടിയിട്ട മണ്ണു പലയിടത്തു നിന്നു നീക്കം ചെയ്തെങ്കിലും ഇവിടെ വയലിൽ കൂട്ടിയിട്ട മണ്ണു നീക്കാൻ തടസ്സമുണ്ടായി. അടുത്തിടെ യു.ആർ. പ്രദീപ് എംഎൽഎ ഇടപെട്ടു മണ്ണു നീക്കം തുടങ്ങിയെങ്കിലും നാമമാത്രമായാണു നീക്കിയത്. ആഴ്ചചയിലേറെയായി പണി നടക്കുന്നില്ലെന്നും മഴ കനക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും പരിസരവാസികളും വ്യാപാരികളും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





0 അഭിപ്രായങ്ങള്‍