നെടുമങ്ങാട്: നെടുമങ്ങാട് ആനാട് സ്വദേശിനിയായ പാവപ്പെട്ട ദളിത് യുവതി ബിന്ദുവിനെ കള്ളക്കേസിൽ കുടുക്കി ദ്രോഹിച്ച പേരൂർക്കട പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡൻറ് സണ്ണി ജോസഫ് പറഞ്ഞു. ആരോപണ വിധേയനായ പേരൂർക്കട എസ് ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തത്കൊണ്ട് മാത്രം കാര്യമില്ല. ആഭ്യന്തരവകുപ്പിന്റെ പരാജയമാണ് ഇതിനെല്ലാം കാരണമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. എൽ.ഡി.എഫ് സർക്കാർ അഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ വീട്ടുജോലി ചെയ്ത് ജീവിക്കുന്ന ഒരു പാവം സ്ത്രീയെ കുടിവെള്ളം പോലും നൽകാതെ ക്രൂരമായി മാനസിക പീഡനം നടത്തിയ മറ്റു പോലീസുകാർക്കെതിരെയും നിയമനടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സണ്ണി ജോസഫ് ബിന്ദുവിന്റെ വീട്ടിലെത്തി എല്ലാ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍