കോഴിക്കോട്: റാപ്പ് ഗായകൻ വേടൻ കേരളത്തിന്റെ സംഗീത ലോകത്തെ പടനായകൻ എന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പുലിപ്പല്ല് കേസിൽ വേടനോട് വനംവകുപ്പ് കാണിച്ചത് ശുദ്ധവിവരക്കേടാണ്. അവർക്ക് പുതിയകാലത്തെ സംഗീതവും അഭിരുചികളും അറിയില്ല. സവർണ്ണ മേധാവിത്വത്തിനെതിരെയാണ് വേടൻ പാടുന്നത്. അതിൽ അസഹിഷ്ണുതയുള്ള സവർണ്ണ മേധാവികളും ചില ഉദ്യോഗസ്ഥ പ്രമാണികളുമുണ്ട്. അവരെ കാലം തിരുത്തും. വേടൻ്റെ കേസിൽ വനംവകുപ്പിന് തിരുത്തൽ വേണ്ടിവന്നു എന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍