എരുമപ്പെട്ടി:ഇന്നലെ ഉച്ചകഴിഞ്ഞുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും എരുമപ്പെട്ടി, വേലൂർ പഞ്ചായത്ത് പ്രദേശങ്ങളിൽ വ്യാപക നാശം. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണാണ് കാര്യമായ നാശനഷ്ടങ്ങൾ. എരുമപ്പെട്ടി ബലേഹം നഗറിൽ കുന്നത്തേരി ഷൈജന്റെ ഉടമസ്‌ഥതയിലുള്ള നേന്ത്രവാഴത്തോട്ടത്തിലെ നാൽപതിൽപരം കുലച്ച നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു വീണു. വേലൂർ വെങ്ങിലശ്ശേരി കിഴക്കേ പേരയിൽ ആരതിയുടെ വീടിനു മുകളിലേക്ക് ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞു വീണ് മേൽക്കൂരയും ടെറസിൻ്റെ പാരപ്പറ്റും പൂർണമായി തകർന്നു. വീടിനകത്ത് കുടുംബാംഗങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍