വാഴാനി അണക്കെട്ടിൻ്റെ ഷട്ടറുകൾ മഴ തുടരുന്ന സാഹചര്യത്തിൽ ഉയർത്തുന്നതിനു കളക്ടർ അനുമതി നൽകിയെങ്കിലും ശനിയാഴ്ച്ച ഷട്ടറുകൾ ഉയർത്തില്ല.
നിലവിൽ അണക്കെട്ടിൽ സംഭരണശേഷിയുടെ നാലിലൊന്നു വെള്ളം മാത്രമാണ്. ആവശ്യ സന്ദർഭങ്ങളിൽ അധിക ജലം പുറത്തെക്ക് ഒഴുക്കി അണക്കെട്ടിൻ്റെ പ്രോപ്പോസസ് റൂൾ കർവ് ലെവൽ പാലിക്കണമെന്നാണ് ദുരന്ത നിവാരണ സമിതി ചെയർമാൻ കൂടിയായ കളക്ടറുടെ ഉത്തരവ്.
വടക്കാഞ്ചേരി പുഴയിൽ പെയ്ത്തു വെള്ളം നിറഞ്ഞു ഒഴുകുന്നതിനാൽ അണക്കെട്ടിൻ്റെ ഷട്ടറുകൾ കൂടി ഉയർത്തിയാൽ വടക്കാഞ്ചേരി നഗരത്തിൽ ഉൾപ്പടെ വെള്ളക്കെട്ടിനുള്ള സാധ്യത എറെയാണ്. ഈ സാഹചര്യത്തിൽ പുഴയിലെ ജലനിരപ്പ് താഴ്ന്നതിനു ശേഷം മാത്രമെ ഷട്ടർ ഉയർത്താവു യെന്നു സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ജലസേചന വിഭാഗം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ശനിയാഴ്ച്ച വാഴാനി ഷട്ടറുകൾ ഉയർത്തി വെള്ളം വിടില്ലെന്നു വാഴാനി അസി. എൻജിനിയർ പി.എസ്. സാൽവിൻ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍