മച്ചാട് ഗവ.എൽ.പി സ്കൂളിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു.
പുന്നംപറമ്പ്: മച്ചാട് ഗവ.എൽ.പി സ്കൂളിൽ ഒരുകോടി 5 ലക്ഷം രൂപ ചിലവഴിച്ച് പുതിയതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സ്വാഗത സംഘം രൂപീകരിച്ചു. എൽ.പി സ്കൂൾ ഹാളിൽ ചേർന്ന യോഗം തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ ഉമാലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ വി.സി സജീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം.കെ ശ്രീജ, പഞ്ചായത്ത് മെമ്പർ വി.എസ് ഷാജു, എൽ.പി സ്കൂൾ പ്രധാനധ്യാപിക ടി.പി ബിന്ദു, ഹൈസ്കൂൾ പ്രധാനധ്യാപിക കെ.കെ ഷീന, അധ്യാപകരായ ബിബിൻജോസഫ്, മുൻ പ്രധാനധ്യാപികരായ സി.എസ് നദീറ, എൻ.പി മാലിനി,ഒ.എസ്.എ പ്രതിനിധികളായ കെ.എൻ രാജൻ, ടി.എസ് കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു.സ്വാഗത സംഘം ചെയർമാനായി ടി.വി സുനിൽകുമാർ, കൺവീനറായി ടി.പി ബിന്ദു, ട്രഷറർ കെ.എൻ രാജൻ എന്നിവരെ തെരഞ്ഞെടുത്തു. 251 അംഗ കമ്മറ്റിക്കും രൂപം നൽകി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ