തെക്കുംകര : അമ്പലപ്പാട് സർവ്വിസ് സഹകരണ ബാങ്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ് മെന്റ് കണ്ണൂർ വെയർഹൗസ് ഡെവലപ്പ്മെന്റ് റെഗുലേറ്ററി അതോറിറ്റിയും ചേർന്ന് കർഷകർക്കായി ഏകദിന ബോധവൽക്കരണ സെമിനാർ ബാങ്ക് ഹെഡ് ഓഫീസ് ഹാളിൽ നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മേനേജ്‌മെന്റ് ചീഫ് വി.എൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ബാങ്ക് പ്രസിഡണ്ട് ജോസഫ് പൂമല ഉദ്ഘാടനം ചെയ്തു. ഭരണ സമതി അംഗങ്ങളായ വർഗീസ് വാകയിൽ, കുട്ടൻ മച്ചാട്, ജോൺസൺ മല്ലിയത്ത്, ലിസി രാജു, ജെസ്സി സാജൻ, രാധിക പുഷ്പാംഗദൻ എന്നിവർ സംസാരിച്ചു. ജി മധേശ്വരൻ ക്ലാസ്സ് എടുത്തു. സെമിനാറിന് ബാങ്ക് വൈസ് പ്രസിഡണ്ട് കെ ചന്ദ്രശേഖരൻ സ്വാഗതവും സെക്രട്ടറി ഫാ. പി.കെ തോമസ് നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍