കേരള പ്രവാസിസംഘം വെള്ളാറ്റഞ്ഞുർ മേഖലാ കൺവെൻഷൻ നടന്നു.
വെള്ളാറ്റഞ്ഞൂർ : പുതുമ ഹാളിൽ നടന്ന കൺവെൻഷനിൽ മേഖലാപ്രസിഡന്റ് E.I സുരേന്ദ്രബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി T. P അജിത്കുമാർ സ്വാഗതം പറഞ്ഞു. കൺവെൻഷൻ പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം M. M ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ഏരിയ സെക്രട്ടറി പ്രദീപ്കുമാർ, സിപിഐ (എം )ഏരിയ കമ്മിറ്റി അംഗം K.G ഗോപിനാഥൻ, L. C സെക്രട്ടറി K. V ഫ്രാൻസിസ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പുതിയതായി 11അംഗ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
K. M സിറാജുദീൻ (പ്രസിഡന്റ് ),T. P. അജിത്കുമാർ (സെക്രട്ടറി ),E.I സുരേന്ദ്രബാബു (ട്രഷറർ ),E. K സുബൈർ(ജോ:സെക്രട്ടറി ),V. രാധാകൃഷ്ണൻ (വൈസ് പ്രസിഡന്റ് ).എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ