സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി.

 

തൃശൂർ : കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പ്രൊഫഷണൽ നാടക മത്സരം ഇന്നുമുതൽ വെള്ളിയാഴ്ച വരെ തൃശ്ശൂർ കെ.ടി മുഹമ്മദ് തീയേറ്ററിൽ(റീജ്യണൽ തിയേറ്റർ) അരങ്ങേറും. രാവിലെ 10:30 നും വൈകീട്ട് 6നും ആയിരിക്കും നാടകങ്ങൾ അരങ്ങേറുക. പ്രശസ്ത സംവിധായകൻ കമൽ നാടകമത്സരം  ഉദ്ഘാടനം ചെയ്യും. ഇന്ന് 10.30 ന് കോഴിക്കോട് രംഗഭാഷയുടെ "മിഠായിത്തെരുവ്", വൈകീട്ട് 6ന് കൊച്ചിൻ ചന്ദ്രകാന്തയുടെ "ഉത്തമന്റെ സങ്കീർത്തനം" എന്ന നാടകവും അരങ്ങേറും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.