എരുമപ്പെട്ടി: വെള്ളറക്കാട് പ്രവാസി സ്ട്രീറ്റിലെ അറക്കൽ റസാക്കിന്റെ മകൾ റെജീനയുടെ വീട്ടുകിണറ്റിലാണ് തള്ളപ്പന്നിയും അഞ്ചു കുഞ്ഞുങ്ങളും വീണത്. വനം വകുപ്പ് ജീവനക്കാരും കടങ്ങോട് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പഞ്ചായത്തിന്റെ അംഗീകാരമുള്ള ഷൂട്ടർ അലക്സിനെ കൊണ്ട് കിണറ്റിൽ വെച്ച് തന്നെ ആറു പന്നികളെയും വെടിവെച്ചുകൊന്നു. കൊന്നതിനുശേഷം വൈൽഡ് അനിമൽ റെസ്ക്യൂ മാൻ ബൈജു കടങ്ങോട് പന്നികളെ കിണറ്റിൽ നിന്ന് പുറത്തേക്കെടുത്ത് മേൽ നടപടികൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍