കലാമണ്ഡലത്തിന് മുമ്പിൽ ബി.ജെ.പി ധർണ്ണ നടത്തി.

ചെറുതുരുത്തി : 2025 26 അധ്യയനവർഷത്തിലെ ആർട്ട് ഹൈസ്കൂൾ വിഭാഗത്തിലെ പ്രോസ്പെക്ടസിൽ മഹാകവി വള്ളത്തോളിന്റെ ഫോട്ടോ ഒഴിവാക്കിയതിൽ  പ്രതിഷേധിച്ച് ബി.ജെ.പി കലാമണ്ഡലത്തിന്  മുന്നിൽ ധർണ്ണ നടത്തി. ഫോട്ടോ ഒഴിവാക്കിയതിൽ കല്പിത സർവകലാശാല അധികൃതർക്ക്  പങ്ക് ഉണ്ടെന്ന് ബി.ജെ.പി ആരോപിച്ചു.ധർണ്ണ ബി.ജെ.പി ചെറുതുരുത്തി മണ്ഡലം പ്രസിഡണ്ട് എം.എ രാജു ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് വി.നാരായണൻ അധ്യക്ഷത വഹിച്ചു.തൃശൂർ നോർത്ത് ജില്ല സെക്രട്ടറി വി.സി ഷാജി , വിജീഷ് അള്ളന്നൂർ, എം.കെ ബാലകൃഷ്ണൻ, കെ. അനീഷ് , കെ. മുകേഷ്, ധന്യ തുടങ്ങിയവർ പ്രസംഗിച്ചു. 


എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.