കെ.എസ് യു. തെക്കുംകര മണ്ഡലം സ്ഥാപകദിനാഘോഷം

പുന്നംപറമ്പ് : കേരള വിദ്യാർത്ഥി യൂണിയൻ 68മത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് ഇന്ന് കാലത്ത്  കെ.എസ്.യു തൃശ്ശൂർ ജില്ലാ സെക്രട്ടറി ബിജോയ്‌ ജോണിയുടെ അധ്യക്ഷതയിൽ പുന്നംപറമ്പ് സെന്ററിൽ പതാക ഉയർത്തി. തെക്കുംകര മണ്ഡലം കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന കെ.എസ്.യു. സ്ഥാപക ദിനാഘോഷ പരിപാടികൾ കെ.എസ് യു ജൻമദിന കേക്ക് മുറിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ്‌ വടക്കാഞ്ചേരി നിയോജകമണ്ഡലം പ്രസിഡന്റ്‌ ഒ. ശ്രീകൃഷ്ണൻ   ഉദ്ഘാടനം ചെയ്തു , കോൺഗ്രസ്‌ തെക്കുംകര മണ്ഡലം പ്രസിഡന്റ് ജെയ്സൺ മാത്യു മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി , KSU തൃശ്ശൂർ മുൻ ജില്ലാ സെക്രട്ടറി മനീഷ് വി.എം മുഖ്യാതിഥിയായി. മഹിളാ കോൺഗ്രസ്സ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് സബില ഐ എ ,KSU -യൂത്ത് കോൺഗ്രസ്സ് നേതാക്കളായ അശ്വൻ തമ്പി, അനൂപ് തോമസ്സ്,സാബു C ജോയ്, സനൽ സണ്ണി, എന്നിവർ പ്രസംഗിച്ചു. KSU നേതാക്കളായ കിരൺ ഫ്രാൻസിസ്, ആദിത്ത് സുധാകരൻ, അജിത് ടോം, എബിൻ, വിഷ്ണു ഇലഞ്ഞിക്കൽ, അഖിൽ മാത്യു, ആൻസൻ ജെയിംസ്,ജിബിൻ ഷാജി , ആഷിക് , അജ്മൽ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍