ഗതാഗത കുരുക്കിലും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തി.
ചേലക്കര: തുടർച്ചയായ ഗതാഗതക്കുരുക്ക് മൂലം ജനങ്ങൾക്ക് പുറത്തിറങ്ങാൻ വയ്യ, ഗ്രാമീണ റോഡുകളുടെ സ്ഥിതി പരമ ദയനീയം. സംസ്ഥാനത്ത് ആഭ്യന്തര വകുപ്പ് ഉണ്ടോ എന്ന് സംശയം. നിത്യോപയോഗ സാധനങ്ങളുടെ വിലവർധനയുടെ കാര്യം പറയാതിരിക്കുകയാണ് ഭേദം. എല്ലാ അർത്ഥത്തിലും എൽ.ഡി.എഫ് സർക്കാർ കനത്ത പരാജയം ആണെന്ന് കെ.പി.സി.സി സെക്രട്ടറി കെ ബി ശശികുമാർ പറഞ്ഞു. ഗതാഗതകുരുക്കിലും ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച് ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.ബി ശശികുമാർ. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ടി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ.വേണുഗോപാലമേനോൻ, എൻ.എസ് വർഗീസ് , സുലൈമാൻ എം.എം, ടി.എം കൃഷ്ണൻ, പി. എ ഷാനവാസ് എന്നിവർ പ്രസംഗിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ