പി.വി അൻവർ യൂദാസിന്റെ പണിയാണ് ചെയ്യുന്നതെന്ന് എം.വി ഗോവിന്ദൻ.

നിലമ്പൂരിൽ അൻവറെ ജയിപ്പിച്ച് എം.എൽ.എ ആക്കിയത് എൽ.ഡി.എഫ് ആണ്. അതെല്ലാം പാടെ മറന്നു കൊണ്ട് അൻവർ ഇപ്പോൾ  ചെയ്യുന്നത് യൂദാസിന്റെ പണിയാണെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. അൻവറെ എൽ.ഡി.എഫിൽ നിന്നും ചാടിച്ചു കൊണ്ടുപോയത് കോൺഗ്രസ് നേതാക്കളാണ്. അതിൻറെ ദുരന്തഫലങ്ങളാണ് കോൺഗ്രസ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവ് പാലിക്കേണ്ട ചില മിനിമം പെരുമാറ്റ മര്യാദകൾ ഉണ്ട്, അതൊന്നും പാലിക്കാത്ത ഒരാളെ രാഷ്ട്രീയ നേതാവായി ഒരു മുന്നണി കൊണ്ടുനടന്നാൽ കേരളീയ സമൂഹം ഏത് രീതിയിൽ ആണ് ആ മുന്നണിയെ കാണുക എന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ എന്നും  ഗോവിന്ദൻ ചോദിച്ചു. നിലമ്പൂരിൽ എൽ.ഡി.എഫിന്റെ വിജയത്തിൽ ഞങ്ങൾക്ക് അശേഷം സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.