കടങ്ങോട് : വർഷങ്ങളായി കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും വളരെ ബുദ്ധിമുട്ട് ഉണ്ടാക്കി റോഡിലേക്ക് ചാഞ്ഞ് നിന്നിരുന്ന മരക്കൊമ്പുകൾ പൊട്ടി വീണ് നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്, മരക്കൊമ്പുകൾ മുറിക്കുന്നതുമായി ബന്ധപെട്ട് നിരവധി തടസ്സവാദങ്ങളും, നിയമപ്രശ്നങ്ങളും നിലനിന്നിരുന്നു.
പ്രദേശവാസികളുടെ പരാതിയിൽമേൽ കടങ്ങോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി നടത്തിയ നിരന്തമായ ഇടപെടലുകൾക്ക് ശേഷമാണ് മരക്കൊമ്പുകൾ മുറിച്ചുമാറ്റിയത്.
പഞ്ചായത്ത് പ്രസിഡന്റ് മീനാ സാജൻ, ക്ഷേമകാര്യ സ്റ്റാൻഡിംങ്ങ് കമ്മിറ്റി ചെയർമാൻ TP ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ K K മണി, പരപ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജുദ്ധീൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




0 അഭിപ്രായങ്ങള്‍