വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ജൂൺ ആദ്യവാരം മുതൽ കലാ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും.

വടക്കാഞ്ചേരി: ബ്ലോക്ക് പഞ്ചായത്ത് വജ്ര ജൂബിലി പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ കലാപരിശീലനം  നൽകുന്ന പ്രോഗ്രാം  ജൂൺ ആദ്യവാരം മുതൽ സംഘടിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വി നഫീസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സി.വി സുനിൽകുമാർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വിജി ദീപു പ്രസാദ്, പുഷ്പാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.സി ബിനോജ്, ബിജു കൃഷ്ണൻ, പ്രീതി ഷാജു, എം.എ നസീബ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.അൻസാർ അഹമ്മദ്,വജ്രാജൂബിലി   ഫെല്ലൊഷിപ്പ്  ബ്ലോക്ക് കോഡിനേറ്റർ എം.വി സജീവ് എന്നിവർ പ്രസംഗിച്ചു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാരായ കലാമണ്ഡലം വിദ്യ, കലാമണ്ഡലം ഗീതു, കലാമണ്ഡലം മേഘ, കലാമണ്ഡലം നൗഫിയ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. പഞ്ചവാദ്യം, തിമില, കൂടിയാട്ടം, നങ്ങ്യാർകൂത്ത്, കർണാടക സംഗീതം, തുള്ളൽ, നൃത്തം, മോഹിനിയാട്ടം, കഥകളി, ചുട്ടി എന്നീ കലകളുടെ പരിശീലനമാണ് നൽകുന്നത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.