വടക്കാഞ്ചേരി നഗരസഭയെ തിമിര വിമുക്തമാക്കുന്നതിന്റെ ഭാഗമായി സൗജന്യമെഗാനേത്ര ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
വടക്കാഞ്ചേരി: മെയ് 25 ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ സംഘടിപ്പിക്കുന്ന ക്യാമ്പ് വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ്ബ് ഇൻറർനാഷണൽ വടക്കാഞ്ചേരിയും തൃശ്ശൂർ ആര്യ ഐ കെയർ ഹോസ്പിറ്റലും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. നഗരസഭയിലെ 10, 15, 20, 29, 32, 33, 36, 37 എന്നീ ഡിവിഷനുകളെ ഉൾപ്പെടുത്തി വടക്കാഞ്ചേരി ലയൺസ് ക്ലബ്ബ് ഹാളിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. മേൽ പറഞ്ഞ ഡിവിഷനുകളിലെ കൗൺസിലർമാരും ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വളപ്പില, ലയൺസ് വിഷൻ കോ-ഓഡിനേറ്റർ പ്രദീപ് മേനോൻ, ലയൺസ് പ്രസിഡണ്ട് എ.പി ജോൺസൺ, ലയൺസ് സെക്രട്ടറി വിൽസൺ കുന്നംപിള്ളി, ലയൺസ് ട്രഷറർ നൈസൽ യൂസഫ്.പി എന്നിവരും ക്യാമ്പിന് നേതൃത്വം നൽകും.
ബുക്കിങ്ങിന് 04884-230079, 9496347407 എന്നീ നമ്പർകളിൽ ബന്ധപ്പെടുക.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ