നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഇത്തവണയും നിലമ്പൂരിൽ എൽ.ഡി.എഫ് ജയിക്കുമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. യു.ഡി.എഫിലെ അനൈക്യവും പി.വി അൻവർ ഉയർത്തുന്ന കലഹങ്ങളും നിലമ്പൂരിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. വി.ഡി സതീശൻ ഒന്നു പറയുമ്പോൾ കെ.സുധാകരൻ മറ്റൊന്നു പറയും. സണ്ണി ജോസഫ് ആണെങ്കിൽ കോൺഗ്രസിൽ ഐക്യം ഉണ്ടാക്കാൻ വേണ്ടി ഓടി പാഞ്ഞ് നടക്കുകയാണ്. ഇത്തരം കളികളൊക്കെ നിലമ്പൂരിലെ പ്രബുദ്ധരായ വോട്ടർമാർ മനസ്സിലാക്കും. പിന്നെയെങ്ങനെയാണ് ഐക്യം ഇല്ലാത്ത യു.ഡി.എഫ് മുന്നണിയെ നിലമ്പൂരിലെ ജനങ്ങൾ ജയിപ്പിക്കുക എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍