🟣 പോപ്പ് പോൾ മേഴ്‌സി ഹോമിൽ വായനാദിനം ആചരിച്ചു. 🟣

പോപ്പ് പോൾ മേഴ്‌സി ഹോമിൽ വായനാദിനം ആചരിച്ചു.

പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോം സ്പെഷ്യൽ സ്കൂളിൽ വായനാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട് പരിപാടികൾക്ക് നേതൃത്വം നൽകി. മലയാള ഭാഷയുടെ പിതാവും ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ പി. എൻ. പണിക്കരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ വായനാ സന്ദേശവും വിദ്യാർത്ഥികളുമായി പങ്കുവച്ചു.

വിദ്യാർത്ഥികൾ ചേർന്ന് അക്ഷരമരം തയ്യാറാക്കി പ്രദർശിപ്പിക്കുകയും പുസ്തകപരിചയം, കവിതാലാപനം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍