കായാമ്പൂവം മായന്നൂർ റോഡിൽ അറവ് മാലിന്യം തള്ളിയ വാഹന ഉടമയിൽ നിന്നുമാണ് കൊണ്ടാഴി ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴ ഈടാക്കിയത്. കായാമ്പൂവം വനമേഖലയിൽ വാഹനത്തിൽ കോഴി മാലിന്യം നിക്ഷേപിക്കുന്നത് കണ്ട രണ്ട് യുവാക്കൾ വീഡിയോ സഹിതം വിവരം നൽകിയത് അനുസരിച്ച് വാഹന ഉടമയെ കണ്ടെത്തി പിഴ ചുമത്തി അടപ്പിക്കുകയായിരുന്നു. പിഴയുടെ പത്ത് ശതമാനം പാരിതോഷികമായി തെളിവ് നൽകിയ യുവാക്കൾക്ക് നൽകുമെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ വിവിധ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കരുതെന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ചായിരുന്നു മാലിന്യം നിക്ഷേപം. ഈ അടുത്തിടെ പഞ്ചായത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ച ഇരുപതോളം ക്യാമറകൾ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുവാൻ സഹായകമായത് വഴി പാറമേൽപ്പടി പാറക്കടവ് ഗണപതി അമ്പലത്തിന് സമീപവും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിച്ചതായി തെളിവ് ലഭിച്ചവർക്കെതിരെയും കൊണ്ടാഴി ഗ്രാമപഞ്ചായത്ത് കർശന നടപടികൾ സ്വീകരിച്ചു വരുന്നതാണ്. തെളിവ് സഹിതം വിവരം നൽകുന്നവർക്ക് ഈടാക്കിയ പിഴത്തുകയുടെ 10% പാരിതോഷികം നൽകുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.
0 അഭിപ്രായങ്ങള്‍