എങ്കക്കാട് സ്വദേശി അരയംപറമ്പിൽ ശേഖരൻ നിര്യാതനായി; സംസ്കാരം ഇന്ന് വൈകീട്ട് 5 ന് ചെറുതുരുത്തി ശാന്തിതീരത്ത്.
വടക്കാഞ്ചേരി എങ്കക്കാട് പരേതനായ അരയംപറമ്പിൽ രാവുണ്ണിയുടെ മകൻ ശേഖരൻ (74) നിര്യാതനായി. പരേതയായ നിർമ്മലയാണ് ഭാര്യ. വടക്കാഞ്ചേരിയിലെ മാധ്യമ പ്രവർത്തകനായ സുമേഷ് അരയംപറമ്പിൽ, സനീഷ് എന്നിവർ മക്കളാണ്. സംസ്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 5 മണിക്ക് ചെറുതുരുത്തി ശാന്തിതീരത്ത് വെച്ച് നടക്കും. മികച്ച വ്യക്തിത്വത്തിന് ഉടമയായ ശേഖരന്റെ വിയോഗത്തിൽ പ്രദേശവാസികളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.
0 അഭിപ്രായങ്ങള്‍