വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണം 2026 ജൂൺ 19 മുതൽ ജൂലൈ 7 വരെ സംഘടിപ്പിക്കുന്നു. വായന ദിനം, അനുസ്മരണങ്ങൾ, അക്ഷര തീർത്ഥാടനം, ലഹരി വിരുദ്ധ ബോധവൽക്കരണം ഉൾപ്പെടെ വിപുലമായ പരിപാടികളാണ് വായന പക്ഷാചരണത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിൽ സംഘടിപ്പിക്കുന്നത്. പക്ഷാചരണത്തിൻ്റെ ഭാഗമായി മൺ മറഞ്ഞ എഴുത്തുകാരെയും ഗ്രന്ഥശാല പ്രവർത്തകരെയും ലൈബ്രറി വാട്ട്സാപ്പ് ഗ്രൂപ്പിൽ സ്‌മരിക്കും. വായന പക്ഷാചരണത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ജൂൺ 18 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ന് ലൈബ്രറിയിലെ ആലോചന ഹാളിൽ വച്ച് വടക്കാഞ്ചേരി എൻഎസ്എസ് കോളജിലെ ലൈബ്രേറിയൻ ഡോക്ടർ ജ്യോതി ജി. നായർ നിർവഹിക്കുമെന്ന് ലൈബ്രറി ഭാരവാഹികളായ വി. മുരളി, ജി. സത്യൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
0 അഭിപ്രായങ്ങള്‍