പി.വി അൻവറിന്റെ കുടുംബം കോൺഗ്രസ് പാരമ്പര്യം ഉള്ളതാണ്. യൂത്ത് കോൺഗ്രസിൽ അൻവർ പ്രവർത്തിച്ചിരുന്ന കാലം തൊട്ട് എനിക്ക് അദ്ദേഹത്തെ അറിയാം. അൻവറിന് നിലമ്പൂരിൽ ജന സ്വാധീനവും നല്ല ശക്തിയുമുണ്ട്. അത് കുറച്ചു കാണരുത്. അങ്ങനെ കണ്ടാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തെ അത് സാരമായി ബാധിക്കും. പിണറായിയുടെ പരാജയം ആയിരിക്കണം യു.ഡി.എഫിന്റെ ലക്ഷ്യം. മറ്റെല്ലാം മാറ്റിവെച്ച് നിലമ്പൂർ സീറ്റ് തിരിച്ചുപിടിക്കാനുള്ള കഠിന ശ്രമങ്ങളാണ് യു.ഡി.എഫ് നടത്തേണ്ടതെന്ന് കെ. സുധാകരൻ വ്യക്തമാക്കി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍