പെരുമഴ പെയ്ത്തിനെ തുടർന്ന് 42 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 330 കുടുംബങ്ങളിൽ നിന്നായി 1088 പേരാണ് 42 ക്യാമ്പുകളിലായി കഴിയുന്നത്. നാലഞ്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്തുകൊണ്ടിരിക്കുന്ന പെരുമഴയെ തുടർന്ന് പലരുടെയും വീടുകളിൽ വെള്ളം കയറി വാസയോഗ്യമല്ലാതായി. അതേത്തുടർന്നാണ് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നത്. ക്യാമ്പുകളിൽ തങ്ങുന്നവർക്ക് ഭക്ഷണത്തിനും വൈദ്യ സഹായത്തിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
.png)


0 അഭിപ്രായങ്ങള്‍