ബി.ജെ.പി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻ ഭീകരരർക്ക് തിരിച്ചടി നൽകിയ വീര സൈനികർക്കും ഭാരത സർക്കാരിനും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് ഇന്ന് ത്രിവർണ്ണ സ്വഭിമാൻ യാത്ര വടക്കാഞ്ചേരിയിൽ നടന്നു.



പൂർവ്വ സൈനിക പരിഷത്ത് സ്റ്റേറ്റ് സെക്രട്ടറി വിജയകുമാർ ഉത്ഘാടനം ചെയ്ത യാത്ര പൂർവ്വ സൈനികൻ ഹവിൽധാർ വർഗീസ് ചിരിയങ്കണ്ടത്ത് കൃതജ്ഞത രേഖപ്പെടുത്തി. ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറി നിത്യ സാഗർ, മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് കെ. കെ., ജനറൽ സെക്രട്ടറി ബിനീഷ് കെ. ആർ., ട്രഷറർ രാമപ്രസാദ്, ബിന്ദു മനോജ്‌, ജിജി സത്യൻ ( വൈസ് പ്രസിഡൻ്റുമാർ) അരുൺദാസ്, ശരത് പി. എസ്, അഭിലാഷ് കെ. എ. ( സെക്രട്ടറിമാർ ) വടക്കാഞ്ചേരി ഏരിയ പ്രസിഡന്റ് റീന സന്തോഷ്‌, വൈസ് പ്രസിഡന്റ് കൃഷ്ണപ്രമോദ്, മുണ്ടത്തിക്കോട് ഏരിയ പ്രസിഡന്റ് സുകേശ്, ജനറൽ സെക്രട്ടറി സുജയ്, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, തെക്കുംകര ഏരിയ ജനറൽ സെക്രട്ടറി പ്രദീപ്‌ ജി. ജി., കരുമത്ര ഏരിയ സെക്രട്ടറി വിപിൻ, അവണൂർ പഞ്ചായത്ത് പ്രസിഡന്റ് വിവേക്, ജനറൽ സെക്രട്ടറി അരുൺ എന്നിവർ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍