കാലവർഷം കനത്തു ഗ്രൗണ്ട് നിവാസികൾ ആശങ്കയിൽ; പ്രതിഷേധവുമായി പ്രദേശ വാസികൾ.
വടക്കാഞ്ചേരി: ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ട് നവീകരണവുമായി ബന്ധപ്പെട്ട് ചെയ്തു തീർക്കേണ്ട പ്രവർത്തികൾ കൃത്യസമയത്ത് നഗരസഭ ചെയ്തു തീർക്കാത്തതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ, നിർമ്മാണത്തിനായി കൊണ്ടുവന്ന മണ്ണ് ഗ്രൗണ്ടിൽ കുന്നുകൂടി കിടക്കുകയും, ഗ്രൗണ്ടിന് ചുറ്റും വേണ്ട രീതിയിൽ ഡ്രൈനേജ് പണിപൂർത്തിയാകാത്തതിനാലും വെള്ളക്കെട്ട് നിലനിൽക്കുകയാണ്.
കഴിഞ്ഞകാലങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കം ഈ വർഷവുo ആവർത്തിക്കുമെന്ന ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞവർഷം ഉണ്ടായ ദുരന്ത അനുഭവം ഈ വർഷം ഉണ്ടാകാതിരിക്കാനും ആശങ്ക അകറ്റാനും നഗരസഭ അധികൃതർ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളായ ജി.ഹരിദാസ്, അനു സബാസ്റ്റ്യൻ, കെ.എച്ച് സിദ്ധിക്ക് എന്നിവർആവശ്യപ്പെട്ടു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ