നിലമ്പൂരിൽ യു.ഡി.എഫ് വിജയം ഉറപ്പെന്ന് വി.ഡി സതീശൻ.
നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫുമായി പൂർണമായി സഹകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പി.വി അൻവർ ആണെന്ന് വി.ഡി സതീശൻ പറഞ്ഞു. യു.ഡി.എഫ് യോഗത്തിന് ശേഷമാണ് സതീശൻ തികഞ്ഞ ആത്മവിശ്വാസത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിക്കുമെന്ന് പറഞ്ഞു. പി.വി അൻവറിന്റെ സമ്മർദ്ദ രാഷ്ട്രീയത്തിന് വഴങ്ങേണ്ടെന്നാണ് ഭൂരിപക്ഷം കോൺഗ്രസ് പ്രവർത്തകരുടെയും അഭിപ്രായം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ