പി.ആർ ശങ്കരനാരായണൻ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു .
സി.പി.ഐ.(എം) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗവും , കർഷകത്തൊഴിലാളി നേതാവുമായിരുന്ന പി. ആർ ശങ്കരനാരായണൻ മൂന്നാമത് അനുസ്മരണ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും എസ്.എസ്.എൽ.സി, +2വിൽ ഉയർന്ന വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കലും വടക്കാഞ്ചേരി MLA സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിച്ചു. സി.പി.ഐ.(എം) ഏരിയ കമ്മിറ്റിഅംഗം കെ.ആർ പ്രശാന്ത് സ്വാഗതവും , സി.പി.ഐ.(എം) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.ആർ രാജൻ അധ്യക്ഷതയും വഹിച്ച യോഗത്തിൽ , പി.ജി സനീഷ്, രവികൊമ്പത്ത്, കെ.എം മൊയ്തു , എ.രാജലക്ഷ്മി എന്നിവർ സംസാരിച്ചു .സി.പി.ഐ.(എം) അമ്പലനട ബ്രാഞ്ച് സെക്രട്ടറി വിജീഷ് എം.വി നന്ദിയും പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ