റോഡ് നിർമ്മാണം; ചിറക്കാക്കോട് മുതൽ പാണ്ടിപ്പറമ്പ് വരെ ഗതാഗതം പൂർണമായും തടസ്സപ്പെടും.

മണ്ണുത്തി: കേരള റോഡ് ഫണ്ട് ബോർഡിൻറെ മേൽനോട്ടത്തിലുള്ള പീച്ചി- വാഴാനി ടൂറിസം ഇടനാഴി മുടിക്കോട് മുതൽ പൊങ്ങണംകാട്  വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചിറക്കാക്കോട് മുതൽ  പാണ്ടിപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ ഇന്നുമുതൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. മൈനർ ബ്രിഡ്ജിന്റെയും കലുങ്കിന്റെയും നിർമ്മാണമാണ് തുടങ്ങുന്നത്. അതിനാൽ ചിറക്കാക്കോട്  വഴി വരുന്ന വാഹനങ്ങൾ ചിറക്കാക്കോട് ജംഗ്ഷനിൽ നിന്ന് മണ്ണുത്തിയിലേക്കും പാണ്ടിപ്പറമ്പ് വഴി  വരുന്ന വാഹനങ്ങൾ തേറമ്പം വഴി  മണ്ണുത്തിലേക്കും തിരിഞ്ഞു പോകേണ്ടതാണെന്ന്  പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍