ലയൺസ് ഹാളിൽ മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടന്നു.



വടക്കാഞ്ചേരി നഗരസഭയും,  വടക്കാഞ്ചേരി ലയൺസ് ക്ലബ് കൊച്ചിനും, തൃശ്ശൂർ ആര്യ  കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഗാ സൗജന്യ നേത്ര പരിശോധന ക്യാമ്പ്, നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ ലയൺസ് ഹാളിൽ വച്ച് ഉദ്ഘാടനം ചെയ്തു.  ജോൺസൺ എ പി  അധ്യക്ഷത വഹിച്ചു, കൗൺസിലർ പി എൻ വൈശാഖ് മുഖ്യാതിഥിയായിരുന്നു. വിൽസൻ കുന്നുംപിള്ളി  സ്വാഗതം പറഞ്ഞു. ഡോക്ടർ പി.ആർ നാരായണൻ, ഡോക്ടർ റോഷ്നി, ആര്യ ഹോസ്പിറ്റൽ PRO സുനീഷ്, യു. കരുണാകരൻ, ഫൗസിയ നസീർ തുടങ്ങിയവർ സംസാരിച്ചു.



അഡ്വക്കേറ്റ് ജേക്കബ് സി ജോബ്, ഡോക്ടർ ഗില്‍ബര്‍ട്ട് ജോൺ, ജെയിംസ് ഫ്രാൻസിസ്, സാജു ജോൺ, കെ.പി. അബ്രാഹം, ചന്ദ്രപ്രകാശ് എടമന, എ. ചന്ദ്രൻ, പി.എൻ. ഗോകുലൻ, സതീഷ് കുമാർ കെ,  പ്രിൻസി ജോൺസൺ, ജി.ജി വിൽസൻ തുടങ്ങിയ  പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍