കുന്നംകുളം : കനത്ത കാറ്റിലും മഴയിലും കുന്നംകുളം മേഖലയിൽ കനത്ത നാശനഷ്ടം. ചിറളയത്ത് മൂന്ന് വീടുകളുടെ മേൽക്കൂരകൾ തകർന്നു. അരിമാർക്കറ്റിലെ കെട്ടിടത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ നിലംപൊത്തി. പട്ടാമ്പി റോഡിലെ കെട്ടിടത്തിനു മുകളിലുണ്ടായിരുന്ന പരസ്യബോർഡ് സമീപത്തെ കെട്ടിടത്തിലേക്ക് വീണു. അടുപ്പുട്ടി ഉരുളിക്കുന്നിൽ വീടുകൾക്ക് സമീപത്തേക്ക് മണ്ണിടിഞ്ഞുവീണു. ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടങ്ങളുണ്ടായത്.
കുന്നംകുളം അരിമാർക്കറ്റ്, ചിറളയം, വൈശ്ശേരി, ചെറുവത്താനി, ഗേൾസ് ഹൈസ്കൂൾ പരിസരം, ഇന്ദിരാഭവൻ എന്നിവിടങ്ങളിലാണ് കാറ്റിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായത്. പട്ടാമ്പി റോഡിൽ കെട്ടിടത്തിനു മുകളിൽ സ്ഥാപിച്ചിരുന്ന 20 അടിയിലേറെ വലുപ്പമുള്ള പരസ്യബോർഡ് സമീപത്തെ കെട്ടിടത്തിനു മുകളിലേക്കുവീണ നിലയിലാണ്. അരി മാർക്കറ്റിലെ കെട്ടിടത്തിനു മുകളിലെ ഷീറ്റുകൾ ഇളകിവീണ് രണ്ട് കെട്ടിടങ്ങൾക്ക് മുകളിലായി തങ്ങിനിന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




0 അഭിപ്രായങ്ങള്‍