നിലമ്പൂർ : തൃണമൂൽ കോൺഗ്രസ് നേതാവായ പി വി അൻവറിനെ കോൺഗ്രസ് വല്ലാതെ അപമാനിച്ചുവെന്നും ഇനിയും കടുത്ത അപമാനം സഹിച്ചു കാത്തുനിൽക്കാൻ തയ്യാറല്ലെന്നും ടി.എം.സി എക്സിക്യൂട്ടീവ് അംഗം ഇ.എ സുകു മാധ്യമങ്ങളോട് പറഞ്ഞു. അൻവറിന്റെ നിലമ്പൂരിലെ ജന സ്വാധീനം കോൺഗ്രസിന് വേണ്ടതുപോലെ മനസ്സിലായിട്ടില്ല, അതുകൊണ്ടാണ് ഇത്ര നിഷേധാത്മകമായ സമീപനം തുടരുന്നതെന്നും ഇനിയും കോൺഗ്രസിന്റെ പിറകെ നടക്കുന്നതിൽ ടി.എം.സി യിലെ സാധാരണക്കാരായ പ്രവർത്തകർക്ക് കടുത്ത അതൃപ്തി ഉണ്ടെന്നും സുകു കൂട്ടിച്ചേർത്തു.എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍