കൊല്ലം ശക്തികുളങ്ങരയിൽ തീപിടുത്തം; "എം.എസ്.സി എൽസ 3" കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
കൊല്ലം : കടലിൽ നിന്ന് ശക്തികുളങ്ങര തീരത്ത് അടിഞ്ഞ് കണ്ടെയ്നറുകൾ മുറിച്ച് മാറ്റുന്നതിനിടയാണ് തീപിടുത്തം ഉണ്ടായത്. കനത്ത പുക പരിസരമാകെ പടർന്നതിനെ തുടർന്ന് പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ശക്തികുളങ്ങര പള്ളിക്ക് സമീപമാണ് തീ പടർന്നത്. 54 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് അടിഞ്ഞത് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട "എം.എസ്.സി എൽസ 3" എന്ന കപ്പലിൽ നിന്നുള്ള കണ്ടയ്നറുകൾ ആണ് സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ അടിഞ്ഞത്. കടലിലും മാരകമായ രാസവസ്തുക്കൾ അടങ്ങിയ പാക്കറ്റുകൾ മുങ്ങി പോയിട്ടുണ്ടെന്നാണ് സൂചന. കപ്പൽ മുഞ്ഞിയത് മൂലം നമ്മുടെ മൽസ്യസമ്പത്തിനേയും കടലിലെ മറ്റുജീവികളുടെ ആവാസ വ്യവസ്ഥയെയും ആയിരകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാർഗ്ഗത്തെയും ബാധിക്കാൻ ഇടയുണ്ട്. അതിന്റെ പശ്ചാത്തലത്തിൽ ദുരന്ത നിവാരണ അതോറിറ്റി "എം.എസ്.സി എൽസ 3" കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ