തിരുവനന്തപുരം: തിരുവനന്തപുരം വക്കത്ത് ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കുടുംബനാഥൻ അനിൽകുമാർ, ഭാര്യ ഷീജ, മക്കളായ അശ്വിൻ, ആകാശ് എന്നിവരാണ് വീട്ടിനകത്തെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. അനിൽകുമാർ വക്കം ഫാർമേഴ്സ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. അശ്വിനും ആകാശും വിദ്യാർത്ഥികളാണ്. കടബാധ്യത മൂലമാണ് ആത്മഹത്യ എന്നാണ് പോലീസ് നിഗമനം. ഇന്ന് രാവിലെ 9 മണിയോടെയാണ് അയൽക്കാർ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍