സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനം തുടങ്ങി.

ചേലക്കര: സി.പി.ഐ ചേലക്കര മണ്ഡലം സമ്മേളനം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ജന്മശതാബ്ദി ആഘോഷവും റെഡ് വളണ്ടിയർ മാർച്ചും പൊതുസമ്മേളനവും ഇന്ന് വൈകുന്നേരം നാലിന് കിള്ളിമംഗലം സി.പി  നാരായണൻ നായർ നഗറിൽ നടക്കും. ശനിയാഴ്ച വൈകുന്നേരം 5ന് തിരുവില്ലാമല ബസ്റ്റാൻഡ് പരിസരത്ത് "പിന്നിട്ട വർഷങ്ങളിലെ സഹനത്തിന്റെയും സമരത്തിന്റെയും ചരിത്രം" എന്ന വിഷയത്തിൽ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തും.

വിവിധ ദിവസങ്ങളിലായി റവന്യൂ മന്ത്രി കെ രാജൻ, പി.പി സുനീർ  എം.പി , പി . ബാലചന്ദ്രൻ എം.എൽ.എ, കെ.പി സന്ദീപ്, ഷീല വിജയകുമാർ, എം.ആർ സോമനാരായണൻ, ഇ.എം സതീശൻ തുടങ്ങിയ നേതാക്കളും പങ്കെടുക്കും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.