മുന്നറിയിപ്പ് നല്‍കിയിട്ടും അതിര്‍ത്തി കടക്കാന്‍ ശ്രമം; പാക് നുഴഞ്ഞുകയറ്റക്കാരനെ വധിച്ച് ബി.എസ്.എഫ്

ഗാന്ധിനഗർ: ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്‌താൻ സ്വദേശിയെ അതിർത്തി രക്ഷാസേന (ബിഎസ്എഫ്) വധിച്ചു. ഗുജറാത്തിലെ ബനാസ്കാംഠാ ജില്ലയിൽ വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. 

ഒരാൾ അന്താരാഷ്ട്ര അതിർത്തി കടന്ന് അതിർത്തിയിലെ വേലിക്ക് അരികിലേക്ക് വരുന്നത് ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് അയാളെ തടയാൻ ശ്രമിച്ചു. എങ്കിലും അയാൾ മുന്നോട്ടുവരുന്നത് തുടർന്നു. ഇതോടെ വെടിയുതിർക്കാൻ നിർബന്ധിതമാവുകയായിരുന്നെന്ന് സേന, പ്രസ്താവനയിൽ അറിയിച്ചു. ഇയാൾ തൽക്ഷണം മരിച്ചതായും ബിഎസ്എഫ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍