വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള വീട്ടിലേക്ക് മതിൽ ഇടിഞ്ഞുവീണു; വീട്ടുകാർ രക്ഷപ്പെട്ടത് മഹാഭാഗ്യം കൊണ്ട് എന്ന് നാട്ടുകാർ.
വടക്കാഞ്ചേരി: നഗരസഭയുടെ പതിനാറാം ഡിവിഷനിൽ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കാക്കത്തുരുത്തിൽ വീട്ടിൽ വർഗീസിന്റെ വീട്ടിലേക്കും പശു തൊഴുത്തിലേക്കുമാണ് മണ്ണും കരിങ്കല്ലുകളും ഇടിഞ്ഞു വീണത്. ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയ്ക്ക് അരികിലായി നിർമ്മിക്കുന്ന പെട്രോൾ പമ്പിന്റെ സ്ഥലത്ത് നടത്തിയ അനധികൃത നിർമ്മാണമാണ് ഇതിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. വർഗീസിന്റെ മതിലും പശുത്തൊഴുത്തും തകർന്നിട്ടുണ്ട്. വർഗീസും ഭാര്യയും അയാളുടെ മകളും രണ്ടു കുട്ടികളുമാണ് ഇവിടെ താമസം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന പെട്രോൾ പമ്പിന് സമീപത്തുള്ള നാലു കുടുംബങ്ങളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. കുടുംബാംഗങ്ങൾ പുറത്തിറങ്ങി നിൽക്കുന്ന സമയത്താണ് മണ്ണും കരിങ്കല്ലുകളും ഇടിഞ്ഞുവീണിരുന്ന തെങ്കിൽ ഈ സംഭവം ഒരു മഹാദുരന്തമായേനെ എന്നും അവിടം സന്ദർശിച്ച കോൺഗ്രസ് നേതാവ് പിജി ജയദീപ് പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ