പാഞ്ഞു വന്ന ട്രെയിന് മുന്നിൽ ട്രാക്കിൽ കിടന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

ഒറ്റപ്പാലം: ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ പാഞ്ഞുവന്ന ഗുഡ്‌സ് ട്രെയിനിനു മുന്നിൽ ട്രാക്കിന് കുറകെ കിടന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവില്ലാമല സ്വദേശിയായ വൃദ്ധനാണ് ആത്മഹത്യാശ്രമം നടത്തിയത്. കാഴ്ചക്കാർ നിലവിളിയോടെ യാണ് വൃദ്ധന്റെ ആത്മഹത്യാശ്രമം കണ്ടുനിന്നത്. ട്രെയിൻ കടന്നു പോയതിനുശേഷം ശരീരത്തിലേറ്റ മുറിവുകളോടെ ഇയാൾ എണീറ്റ് വന്ന് പ്ലാറ്റ്ഫോമിൽ കിടന്നു. റെയിൽവേ അധികൃതർ ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക്  കൊണ്ടുപോയി. പിന്നീട് വീട്ടുകാരെത്തി വൃദ്ധനെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌

ഇമേജ്

ഉത്രാളി തട്ടകനിവാസികൾക്കിനി പൂരക്കാലം; ജനുവരി 19 ഞായറാഴ്ച്ച എങ്കക്കാട് വിഭാഗം കാഴ്ച്ചപ്പന്തലിന് കാൽ നാട്ടും.